ലണ്ടന്‍: യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്(എന്‍എച്ച്എസ്) ജൂതരോഗികളെ സംരക്ഷിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്ന് ബ്രിട്ടീഷ് ആരോഗ്യ മന്ത്രി വെസ് സ്ട്രീറ്റിങ് മാധ്യമങ്ങളോടു തുറന്നു പറഞ്ഞു. ബ്രിട്ടീഷ് ആരോഗ്യ സേവന മേഖലയില്‍ ജൂത വിരുദ്ധത വര്‍ധിക്കുന്നതിനെ കുറിച്ച് വളരെ മുമ്പു തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളതാണ്.ദി ടൈംസിന്‍റെ കണക്കു പ്രകാരം 2023 ഒക്റ്റോബര്‍ ഏഴു മുതല്‍ 123 ഡോക്റ്റര്‍മാരുമായി ബന്ധപ്പെട്ട് ഏതാണ്ട് 500 ജൂത വിരുദ്ധ പരാതികള്‍ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്(ജിഎംസി) സമര്‍പ്പിച്ചിട്ടുണ്ട്. ജൂത വിരുദ്ധതയുടെ വക്താക്കളായ മെഡിക്കല്‍ പ്രൊഫഷണലുകള്‍ ശിക്ഷിക്കപ്പെടാതെ പോയ നിരവധി കേസുകളാണ് ഈ രണ്ടു വര്‍ഷത്തിനിടെ യുകെയില്‍ ഉണ്ടായത്.
ഒന്നിലും ജൂതവിരുദ്ധരായ മുസ്ളിം ഡോക്റ്റര്‍മാരെ ശിക്ഷിച്ചിരുന്നില്ല. ഏറ്റവും അവസാനത്തെ കേസ് ഡോ.റപ്മെഹ് അലാദ്വാന്‍ ഇസ്രയേലികള്‍ നാസികളെക്കാര്‍ മോശക്കാരാണ് എന്നും ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റല്‍ ഒരു ജൂത മേധാവിത്വ മാലിന്യക്കുഴിയാണ് എന്നും സോഷ്യല്‍ മീഡിയയില്‍ പോസ്ററ് ചെയ്തതാണ്. ഇയാളുടെ സോഷ്യല്‍ മീഡിയ പോസ്ററ് ജനങ്ങളെ ഭീതിപ്പെടുത്തില്ല എന്നു കാട്ടി അധികൃതര്‍ ഇയാളെ കുറ്റവിമോചിതനാക്കി.
ജൂത രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ ജൂത വിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്ത വംശീയ വിദ്വേഷികളായ മുസ് ലിം മെഡിക്കല്‍ പ്രൊഫഷണലുകള്‍ ശിക്ഷിക്കപ്പെടാതെ പോയ നിരവധി കേസുകളാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള പരാതികള്‍ ശക്തമായതിനെ തുടര്‍ന്ന് ജിഎംസി മെഡിക്കല്‍ പ്രാക്റ്റീഷണേഴ്സ് ൈ്രടബ്യൂണല്‍ സര്‍വീസ്(എംപിടിഎസ്) പുന: ക്രമീകരിക്കുമെന്ന് ജിഎംസി, മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ൈ്രടബ്യൂണല്‍ സര്‍വീസ് (എംപിടിഎസ്) പുനഃക്രമീകരിക്കുമെന്ന് വെസ് സ്ട്രീറ്റിങ് അറിയിച്ചതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Comments: